ഡൽഹിയിൽ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ ഇ‑റിക്ഷാ ഡ്രൈവർ അറസ്റ്റിൽ. പ്രസാദ് നഗർ സ്വദേശിയായ ദുർഗേഷിനെയാണ്(40) ഡൽഹി പൊലീസ് പിടികൂടിയത്. ട്രാഫിക് സിഗ്നലിൽ പൂക്കൾ വിൽക്കുകയായിരുന്ന കുട്ടിയെ, പൂക്കൾ വിറ്റുതീർക്കാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിക്കൊണ്ടുപോയത്.
ജനുവരി 11ന് നടന്ന ക്രൂരതയ്ക്ക് ശേഷം പെൺകുട്ടി മരിച്ചെന്ന് കരുതി വനപ്രദേശത്ത് ഉപേക്ഷിച്ചാണ് പ്രതി കടന്നുകളഞ്ഞത്. എന്നാൽ ബോധം തിരിച്ചുകിട്ടിയ പെൺകുട്ടി രക്തം വാർന്ന നിലയിൽ വീട്ടിലെത്തുകയായിരുന്നു. മുന്നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

