Site iconSite icon Janayugom Online

കോട്ടയത്ത് വീട് കുത്തി തുറന്ന് സ്വര്‍ണവും പട്ടുസാരികളും മോഷ്ടിച്ച് കള്ളൻ

ആളില്ലാത്ത വീട് കുത്തി തുറന്ന് സ്വര്‍ണവും വസ്ത്രങ്ങളും കവര്‍ന്നു. രണ്ടേകാൽ പവന്റെ സ്വർണവും പതിനെണ്ണായിരം രൂപ വില വരുന്ന രണ്ട് പട്ട് സാരിയും നഷ്ടമായി. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്നപ്പോഴായിരുന്നു സംഭവം. കോട്ടയം തെള്ളകം മാതാ ആശുപത്രിക്ക് സമീപം ഓള്‍ഡ് എം സി റോഡില്‍ തറപ്പേല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിയായ അലക്‌സാണ്ടറിന്റെ വീട്ടിലാണ് മോഷണം നടന്നത്.

കഴിഞ്ഞ ഞായറാഴ്ച അലക്സാണ്ടറും കുടുംബവും കട്ടപ്പനയിലുള്ള ബന്ധു വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം തിരികെ വീട്ടിൽ മടങ്ങി എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടേ കാല്‍ പവന്റെ സ്വര്‍ണ്ണവും വില പിടിപ്പുള്ള രണ്ട് പട്ട് സാരിയും മോഷണം പോയതായി സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: A thief broke into a house in Kot­tayam and stole gold and silk sarees
You may also like this video

Exit mobile version