ഇരുപത്തിനാല് വർഷമായി ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് അറസ്റ്റിൽ. എറണാകുളം കുമ്പളം മാടവന, പുളിക്കത്തറ വീട്ടിൽ സുനിൽ (45) നെയാണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
1998 ൽ മാവേലിക്കര കൊച്ചിക്കൽ ശ്രീകൃഷ്ണ ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങി നടക്കുകയായിരുന്ന ഇയാളെ സി ഐ, സി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം രാത്രിയിൽ എറണാകുളം പനങ്ങാട് ഭാഗത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്.
21-ാം വയസിൽ കൂട്ടു പ്രതി ഷാനവാസിനൊപ്പം മോഷണം നടത്തി വന്ന ഇയാൾ എറണാകുളം, ആലപ്പുഴ ജില്ലകളിൽ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യം നേടി ഒളിവിൽ പോയി. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാൾക്കെതിരെ എൽ പി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ ഹാജരായ ഇയാളെ റിമാൻഡ് ചെയ്തു.
എസ് ഐ, പി എസ് അംശു, എസ് സി പി ഒമാരായ സിനു വർഗ്ഗീസ്, ജി ഉണ്ണികൃഷ്ണപിള്ള, സി പി ഒ മാരായ എസ് ജവഹർ, മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ വി വി ഗിരീഷ് ലാൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.