Site iconSite icon Janayugom Online

പ്രതിരോധ വാക്സിനേഷന്‍ സ്വീകരിച്ച് മണിക്കൂറുകള്‍ക്കകം മൂന്ന് മാസം പ്രായമുള്ള കുട്ടി മരിച്ചു

ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വാക്സിൻ സ്വീകരിച്ച് 24 മണിക്കൂറിനുള്ളില്‍ മൂന്ന് മാസം പ്രായമുള്ള കുട്ടി മരിച്ചു. ഡിഫ്തീരിയ, പെർട്ടുസിസ്, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ്-ബി തുടങ്ങിയ മാരക രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പെന്റാവാലന്റ് വാക്‌സിൻ സ്വീകരിച്ച അഭിരാജ് കുമാര്‍ എന്ന ആണ്‍കുഞ്ഞാണ് മരിച്ചത്. 

വ്യാഴാഴ്ചയാണ് വീട്ടുകാര്‍ കുഞ്ഞിനെ ഇവിടെയെത്തിച്ച് കുത്തിവയ്പ്പ് എടുപ്പിച്ചത്. പത്രാട്ടിലെ സിഎച്ച്‌സിയിലെ പാരാമെഡിക്കൽ ജീവനക്കാരാണ് കുത്തിവയ്പ്പ് നൽകി. വാക്സിനേഷന് ശേഷം കുട്ടിയുമായി വീട്ടുകാര്‍ തിരികെപ്പോയി. അതേസമയം പിന്നീട് കുഞ്ഞിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മരണകാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്ന് രാംഗഡ് സിവിൽ സർജൻ ഡോ പ്രഭാത് കുമാർ പറഞ്ഞു. അശ്രദ്ധയും സുരക്ഷിതമല്ലാത്ത പ്രതിരോധ കുത്തിവയ്പ്പും കാരണമാണ് തങ്ങളുടെ മകൻ മരിച്ചതെന്നും ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നും മാതാപിതാക്കളായ ബബ്ലു സാവോയും ലളിതാ ദേവിയും ആരോപിച്ചു.

Eng­lish Sum­ma­ry: A three-month-old boy died with­in hours of receiv­ing the pre­ven­tive vaccination

You may also like this video

Exit mobile version