Site iconSite icon Janayugom Online

കണ്ണൂരിൽ സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കതിരൂരിൽ നിർമാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കതിരൂർ വെസ്റ്റ് പാട്യം സ്വദേശി അൻസിൽ- ഫാത്തിമ ദമ്പതികളുടെ മകൻ മർവാൻ ആണ് മരിച്ചത്. അടുത്ത വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി അപകടത്തിൽപ്പെട്ടത്. തേപ്പ് കഴിഞ്ഞ സെപ്റ്റിക് ടാങ്കിൽ വെള്ളം നിറച്ചുവച്ചിരുന്നു.

Exit mobile version