Site icon Janayugom Online

അട്ടപ്പാടിയില്‍ മൂന്ന് വയസുകാരന് തെരുവ് നായയുടെ കടിയേറ്റു; കണ്ണിനും മുഖത്തും പരിക്ക്

dog

പാലക്കാട് അട്ടപ്പാടിയില്‍ മൂന്നുവയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. അട്ടപ്പാടി ഷോളയൂരിലാണ് സംഭവം. സ്വര്‍ണ പിരിവ് ഊരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആദിവാസി ബാലനാണ് നായയുടെ ആക്രമണമുണ്ടായത്. തിരുവോണ നാളിലാണ് കടിയേറ്റത്. മുഖത്തും കൈകളിലും കടിയേറ്റ പാടുകളുണ്ട്.
മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാക്സിന്‍ നല്‍കിയിട്ടുണ്ട്. പ്രദേശത്ത് നായ ശല്യം രൂക്ഷമാണെന്ന് നിവാസികള്‍ പറയുന്നു. 

Eng­lish Sum­ma­ry: A three-year-old boy was bit­ten by a stray dog in Attapadi

You may like this video also

Exit mobile version