പയ്യാവൂരില്‍ മുത്തശ്ശിയോടൊപ്പം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ നോറയാണ് മരിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട കാര്‍ മയില്‍ക്കുറ്റികള്‍ ഇടിച്ചുതെറിപ്പിച്ച ശേഷമാണ് കുഞ്ഞിനെ ഇടിച്ചത്. മുത്തശ്ശി ഷിജിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് പയ്യാവൂര്‍ ചമതച്ചാലില്‍ അപകടമുണ്ടായത്. കുഞ്ഞ് അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു. നോറയുടെ മാതാപിതാക്കള്‍ വിദേശത്താണ്.
കണ്ണൂരിൽ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു; മുത്തശ്ശിക്ക് പരിക്ക്

