Site iconSite icon Janayugom Online

വെള്ളറടയിൽ മൂന്നു വയസുകാരി കിണറ്റില്‍ വീണു മരിച്ചു

വെള്ളറടയിൽ മൂന്നുവയസുകാരി കിണറ്റിൽ വീണ് മരിച്ചു. ചൂണ്ടിക്കല്‍ സ്വദേശി ചന്ദ്രമോഹന്‍ ആരതി ദമ്പതികളുടെ മകള്‍ നക്ഷത്ര (3 )ആണ് മരിച്ചത്. അച്ഛൻ വിദേശത്താണ്. നക്ഷത്രയെയും സഹോദരി നിവേദ്യയെയും മാതാവിന്റെ വീട്ടിൽ നിർത്തിയിട്ട് പുറത്തു പോയിരിക്കുകയായിരുന്നു ആതിര. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ നിന്ന് മൃതദേഹം കിട്ടിയത്. പൊക്കം കുറഞ്ഞ കൈവരിയുള്ള കിണറാണ് ഇത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

Exit mobile version