Site iconSite icon Janayugom Online

തിളച്ച പാലിൽ വീണ് മൂന്നു വയസുകാരിയ്ക്ക് ദാരുണാന്ത്യം

babybaby

തിളച്ചുമറിയുന്ന പാൽ പാത്രത്തിലേക്ക് അബദ്ധത്തിൽ വീണ മൂന്ന് വയസ്സുകാരി മരിച്ചു. ഗുരുതരമായ പൊള്ളലേറ്റ് ജയ്പൂരിൽ ചികിത്സയിലായിരുന്ന സരിക എന്ന പെൺകുഞ്ഞ് ബുധനാഴ്ച രാത്രിയോടെ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൂച്ചയെ കണ്ട കുട്ടി ഭയന്ന് ഓടുന്നതിനിടയിൽ തിളച്ച പാൽ പാത്രത്തിലേക്ക് വീഴുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ശരീരത്തിന്റെ 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Exit mobile version