കൊച്ചുകോയിക്കൽ മൂന്നാംബ്ലോക്കിലെ കൃഷിയിടത്തിൽ പട്ടാപ്പകലെത്തിയ പുലി മേയാൻവിട്ട മൂന്ന് ആടുകളെ കൊന്നു. മൂന്നാംബ്ലോക്ക് ചരുവിൽ സി.എസ്. ബിനോയിയുടെ ആടുകളെയാണ് കഴിഞ്ഞദിവസം നാലുമണിയോടെ പുലി പിടികൂടിയത്. സ്ഥലത്തെത്തിയ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽനിന്നുള്ള വനപാലകർ ആടുകളെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ആടുകളെ ഭക്ഷിച്ചശേഷം അവിടെത്തന്നെ ഉപേക്ഷിച്ചു. മൂന്ന് ആടുകളിൽ ഒന്നിനെ കാണാനില്ല. ഇതിനെ ദൂരേക്ക് വലിച്ചുകൊണ്ടുപോയതിന്റെ സൂചനകൾ കണ്ടെത്തിയിട്ടുണ്ട്.
ഉച്ചയോടെ പതിവുപോലെ ആടുകളെ കൃഷിയിടത്തിൽ തീറ്റാൻ വിട്ടതാണെന്ന് ബിനോയി പറഞ്ഞു. അഞ്ച് മണിയായിട്ടും ആടുകൾ മടങ്ങിവരാഞ്ഞതിനെ തുടർന്ന് തിരഞ്ഞ് കൃഷിയിടത്തിലെത്തിയപ്പോഴാണ് രണ്ട് ആടുകൾ അവിടെകിടക്കുന്നത് കണ്ടത്. കർഷകനായ ബിനോയിയുടെ അഞ്ച് ആടുകളെയാണ് രണ്ട് വർഷം മുമ്പ് പുലി പിടിച്ചിരുന്നു

