വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വച്ചു. ആറ് മയക്കുവെടുയാണ് വെച്ചത്. കുടവയുടെ കാലിനാണ് മയക്കുവെടി കൊണ്ടത്. വെടിയേറ്റ കടുവ വാഴത്തോട്ടത്തിലേക്ക് കടന്നതായാണ് വിവരം. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലാണ് കടുവ ഇറങ്ങിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് കടുവയെ കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും വനപാലകരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയത്.
കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ പുതുശ്ശേരി വെള്ളാരംകുന്നിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഇന്ന് കടുവയെ കണ്ടത്. കടുവ ഉൾകാട്ടിലേക്ക് പോകാൻ സാധ്യതയുണ്ടന്ന് അധികൃതർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിക്കും.
English Summary:A tiger found in Wayanad was drugged
You may also like this video