മൂന്നാർ പഴത്തോട്ടത്തിൽ മേയാൻവിട്ട പശുവിനെ പുലി കൊന്ന് തിന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ശരവണൻ എന്നയാളുടേതാണ് പശു. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടിയിൽ പകൽ സമയത്ത് കടുവയെ കണ്ടതിന്‍റെ ഭീതി മാറും മുൻപാണ് പുലിയുടെ ആക്രമണം. ഇതോടെ തോട്ടം തൊഴിലാളികൾ ജോലിക്ക് ഇറങ്ങാൻ പോലും ഭയക്കുകയാണ്. ആറ് മാസത്തിനിടെ മൂന്നാർ മേഖലയിൽ 30ലേറെ വളർത്ത് പശുക്കളെ കടുവയും പുലിയും കൊന്നിട്ടുണ്ട്. ഇതിന് പുറമെ കാട്ടുനായ ആക്രമണവും വ്യാപകമാണ്.
മൂന്നാർ പഴത്തോട്ടത്ത് പശുവിനെ പുലി കൊന്ന് തിന്ന നിലയിൽ

