Site iconSite icon Janayugom Online

വയനാട് ചീരാലിൽ ഭീതി പടർത്തിയ കടുവ കൂട്ടിൽ കുടുങ്ങി

ഒരുമാസക്കാലമായി നാടിനെയും നാട്ടാരെയും ഒരു പോലെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവില്‍ കൂട്ടില്‍ അകപ്പെട്ടു. വയനാട്ടിലാണ് 13 പശുക്കളെ കൊന്ന കടുവ ഇന്ന് പുലര്‍ച്ചെയോടെ തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് തൊട്ടടുത്ത് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. ബത്തേരിയിലെ മൃഗ പരിപാലന കേന്ദ്രത്തിലാണ് ഇപ്പോള്‍ കടുവയുള്ളത്. പഴൂരില്‍ കൊല്ലപ്പെട്ട പശുവിന്റെ തൊഴുത്തിനുള്ളിലാണ് കൂട് സ്ഥാപിച്ചത്. മുപ്പത് നിരീക്ഷണ ക്യാമറകളും നൂറ് വനപാലക സംഘവും കുംകിയാനകളുടെ സഹായത്തോടെ ആര്‍ ആര്‍ ടി സംഘവുമുള്‍പ്പെടെയാണ് സന്നാഹത്തോടെയാണ് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. പത്ത് വയസ്സ് പ്രായമുള്ള കടുവയ്ക്ക് പല്ലിന് പരിക്കുണ്ട്. ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തില്‍ വെച്ച് കടുവക്ക് ചികിത്സ നല്‍കുക. ഉത്തരമേഖല സി സി എഫ് ദീപയുടെ നേതൃത്വത്തിലാണ് നടപടികള്‍. തമിഴ്നാട് മുതുമല കടുവാ സങ്കേതത്തിന്റെ കണക്കിലും ഉള്‍പ്പെട്ട കടുവയാണിത്.

Eng­lish Summary:A tiger that spread ter­ror in Wayanad Chi­ral got stuck in a cage
You may also like this video

Exit mobile version