പത്തനാപുരം കറവൂരിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കെഎഫ്ഡിസിയുടെ കശുമാവിൻ തോട്ടത്തിലാണ് നാലു ദിവസം പഴക്കമുള്ള ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രായാധിക്യം മൂലമുള്ള മരണമാകാമെന്നാണു നിഗമനം. ആഴ്ചകളായി മേഖലയിൽ കടുവയിറങ്ങി വളർത്തു മൃഗങ്ങളെ പിടികൂടുന്നുണ്ടെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. കടശേരിയിൽ പശുവിനെ പിടിച്ച കടുവ, അതിനു സമീപത്തായി കിടന്നുറങ്ങുന്നതും, പടയണിപ്പാറ ഭാഗത്ത് പശുവിനെ പിടിക്കാനുള്ള ശ്രമവും നാട്ടുകാർ കണ്ടിരുന്നു.
കശുമാവിൻ തോട്ടത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി; മൃതദേഹം ജീർണിച്ച നിലയിൽ

