Site iconSite icon Janayugom Online

റോഡ് മറികടക്കവെ പുലിയെ ബൈക്കിടിച്ചു; യാത്രക്കാരന് പരിക്ക്

കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ മരപ്പാലത്തിനടുത്ത് പുലിയെ ബൈക്കിടിച്ചു. റോഡ് മറികടക്കുകയായിരുന്നു രണ്ടു പുലികളില്‍ ഒരെണ്ണം ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പുലിയും യാത്രക്കാരനും റോഡില്‍ വീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം ബൈക്ക് യാത്രികനായ ഗൂഡല്ലൂര്‍ സ്വദേശി രാജേഷ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. അപകടത്തില്‍പ്പെട്ട പുലി അല്‍പസമയം റോഡില്‍ കിടന്ന ശേഷം സമീപത്തെ കാട്ടിലേക്ക് ഓടി മറഞ്ഞു. 

Exit mobile version