Site iconSite icon Janayugom Online

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; അമ്മയും അഞ്ച് വയസുകാരിയായ മകളും മരിച്ചു

ഒറ്റപ്പാലം ലക്കിടിയിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, മകൾ ആദിശ്രീ(5) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻ ദാസിനും സാരമായി പരിക്കേറ്റു.
തിരുവില്വാമലയിലെ സ്വന്തം വീട്ടിൽ നിന്ന് ലക്കിടി കൂട്ടുപാതയിലുള്ള ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരണ്യയുടെയും ആദിശ്രീയുടെയും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മോഹൻ ദാസ് ചികിത്സയിലാണ്.

Exit mobile version