Site iconSite icon Janayugom Online

ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 പേര്‍ക്ക് പരിക്ക്

തമിഴ്നാട് ഗൂഡലൂരിൽ മലയാളികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ​ഗുരുതരമാണ്. കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പുറപ്പെട്ട സംഘമാണ് ഗൂഡല്ലൂർ പാടൻതുറയിൽ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പ്രദേശവാസികളാണ് വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് എത്തിച്ചത്. 

Exit mobile version