Site icon Janayugom Online

കൊടുവള്ളിയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി

കോഴിക്കോട് കൊടുവളളിയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. 10 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴുമണിയോടെ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

കടയുടെ മുന്നിലെ കോണ്‍ക്രീറ്റ് ബീം തകര്‍ത്ത് അകത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരു കുട്ടിയുമുണ്ട്. ഡ്രൈവറുടെ നല അതീവ ഗുരുതരമാണെന്നാണ് വിവരം 

Eng­lish Summary:
A tourist bus lost con­trol and rammed into a shop in Koduvalli

You may also like this video:

Exit mobile version