വിനോദ സഞ്ചാരി കുഴഞ്ഞുവീണു മരിച്ചു. ഗുജറാത്തിലെ ഭവ്നഗർ, റുപാനി സ്വദേശി മഹേഷ്ഭായ് തക്കോർദാസ് ദ്രുവ (70) ആണ് മരിച്ചത്. ഗുജറാത്തിൽ നിന്നും 22 അംഗ സംഘത്തോടൊപ്പം മൂന്നാർ സന്ദർശനത്തിന് എത്തിയതാണ് ഇദ്ദേഹം. ബുധനാഴ്ച രാവിലെ മാട്ടുപ്പെട്ടി ബോട്ടിംഗ് സെന്ററിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയിൽ ഇയാളുടെ നെറ്റിയിൽ പരിക്കേറ്റിട്ടുണ്ട്. മരണകാരണം വ്യക്തമാകാത്തതിനാൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
English Summary;A tourist collapsed and died in Munnar
You may also like this video