എറണാകുളത്തു നിന്നും പുറപ്പെട്ട മംഗള- നിസാമുദ്ധീന്‍ എക്‌സ്പ്രസില്‍ തീപ്പിടുത്തം. ചൊവ്വാഴ്ച വൈകിട്ട് 4.50 ഓടെയാണ് സംഭവം. തിരൂർ റെയിൻവേ സ്റ്റേഷന് ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള മുത്തൂര്‍ വിഷുപ്പാടത്ത് എത്തിയപ്പോഴാണ് ട്രയിനിൻ്റെ അവസാന ബോഗിയായ ലഗേജ് കം ബ്രേക്ക് വാനിൻ്റെ അടിയിൽ നിന്നും തീയും പുകയുമുയർന്നത് ശ്രദ്ധയില്‍പ്പെട്ടത്. പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ബഹളമുണ്ടാക്കി.
ട്രെയിൻ നിർത്തിയതോടെ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ട്രയിനിൽ നിന്നും പുറത്തേക്ക് ചാടി. ട്രെയിൻ എഞ്ചിനീയറും ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീയണച്ചു. ആറോളം അഗ്നിശമന ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. തീയണച്ചതിനെ തുടർന്ന് അര മണികൂറിന് ശേഷം 5.20 ഓടെ ട്രെയിൻ സർവീസ് പുനരാരംഭിച്ചു.
ബ്രേക്കര്‍ ജാമായതിനെ തുടര്‍ന്നാണ് ട്രയിനില്‍ നിന്ന് തീപ്പൊരി ചിതറി തീപ്പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറി സംശയത്തെ തുടര്‍ന്ന് തിരൂർ ഡി വൈ എസ് പി കെ എം ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തിരൂർ റെയില്‍വേ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
English Summary;A train running in Tirur caught fire; The passengers jumped out
You may also like this video