തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇവിടെ ഇടിച്ചിറക്കിയത്. പൈലറ്റ് അനൂപ് നായര്‍ക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്. വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summary;A training plane crashed at Thiruvananthapuram airport
You may also like this video

