Site iconSite icon Janayugom Online

വീട്ടുമുറ്റത്ത് നിൽക്കവേ മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവല്ലയിലെ കുറ്റൂരിൽ കടപുഴകിയ മരത്തിന് അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റൂർ 11ാം വാർഡിൽ മരപ്പാങ്കുഴിയിൽ വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ വത്സലകുമാരി (70) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്കായിരുന്നു സംഭവം. വീടിന് പിൻവശത്ത് ഉണക്കാനിട്ടിരുന്ന കുടംപുളി കുട്ടയിൽ ആക്കുന്നതിനിടെ പുരയിടത്തിലെ മാവ് കടപുഴകി വത്സലകുമാരിയുടെ മേൽ പതിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇവർ മരണപ്പെട്ടു.
മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: സുനിൽകുമാർ, സ്മിത. മരുമകൾ: സിന്ധു.

Exit mobile version