Site iconSite icon Janayugom Online

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അഗളി ചിറ്റൂർ ആദിവാസി ഊരിലെ നിവാസി ഷിബുവിനാണ് മർദ്ദനമേറ്റത്. യുവാവിന് ദേഹമാസകലം പരുക്കേറ്റിട്ടുണ്ട്. മെയ് 24‑നായിരുന്നു സംഭവം. മദ്യപിച്ച് വാഹനത്തിന് മുന്നിൽ മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘമാണ് മര്‍ദിച്ചത്. മര്‍ദ്ദനത്തിൻറെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ പൊലീസ് ഷിബുവിന്റെ മൊഴിയെടുത്തു. ഷിബു മദ്യപിച്ചിരുന്നുവെന്നും പ്രകോപനമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് പിക്കപ്പ് വാഹനത്തിന്റെ ഉടമ പറഞ്ഞു. യുവാവ് കല്ലെറിഞ്ഞ് വാഹനത്തിന്റെ ചില്ല് തകര്‍ത്തെന്നും ഇവര്‍ ആരോപിച്ചു. വാഹന ഉടമയുടെ പരാതിയില്‍ ഷിബുവിനെതിരെ കേസെടുത്തു.

Exit mobile version