Site iconSite icon Janayugom Online

ഗര്‍ഭപാത്രത്തില്‍ നിന്ന് കണ്ടെത്തിയത് 20 കിലോ ഭാരമുള്ള മുഴ

വയര്‍ വീത്ത് നടക്കാന്‍ സാധിക്കില്ല. കൂടാതെ ശ്വാസ തടസ്സവും. മുബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന്
ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളില്‍ നിന്ന് 20 കിലോയോളം ഭാരമുള്ള മുഴ കണ്ടെത്തിയത്. ഗര്‍ഭപാത്രത്തിലാണ് ഈ മുഴയുള്ളത്.
കീഹോൾ ശസ്ത്രക്രിയ വഴി ഉടന്‍തന്നെ ആ മുഴ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. മുഴയില്‍ നിന്ന് 16.4 ലീറ്റര്‍ ഫ്ലൂയിഡ് ഡോക്ടര്‍മാര്‍ ആദ്യം നീക്കം ചെയ്തു. 45 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മുഴ പൂര്‍ണമായി ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. വയര്‍ തുറന്നുള്ള ശസ്ത്രക്രിയ കൂടാതെ ഇത്ര വലിയ മുഴ നീക്കം ചെയ്യുന്നത് ആദ്യമായാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

അതേസമയം യുവതിക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും പൂര്‍ണ ആരോഗ്യവതിയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആറുമാസം മുന്‍പാണ് യുവതിയുടെ വയര്‍ വീര്‍ക്കാന്‍ തുടങ്ങിയത്. നടക്കാന്‍ കഴിയാതെ ശ്വാസ തടസവും വന്നതിനെ തുടര്‍ന്ന് യുവതി ആശുപത്രിയിലേക്കെത്തുകയായിരുന്നു. ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകളില്‍ ഗര്‍ഭാശയത്തില്‍ മുഴകള്‍ കാണപ്പെടാറുണ്ടെന്നും കണ്ടെത്താന്‍ വൈകുന്നതാണ് അപകടമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Eng­lish Summary:A tumor weigh­ing 20 kg was found in the uterus

You may also like this video

Exit mobile version