കോഴിക്കോട് താമരശ്ശേരിയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 72കാരന്‍ അറസ്റ്റില്‍. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി പിന്നീട് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിലൊന്നും പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തി. പരിശോധനഫലം വന്നതിന് പിന്നാലെയാണ് 72 കാരനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 72കാരന്‍ അറസ്റ്റില്‍

