പാലക്കാട് മീങ്കര ഡാമിന്റെ പരിസരത്ത് നിന്ന് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
English Summary:A two-month-old dead body in Palakkad Meenkara Dam area
You may also like this video