Site icon Janayugom Online

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് രണ്ടുവയസുകാരന് ദാരുണാന്ത്യം

രണ്ടര വയസുകാരൻ സ്കൂൾ വാൻ തട്ടി മരിച്ചു. പെരുങ്കടവിള മൈലക്കര അനീഷ് ഭവനില്‍ അശ്വതി ചന്ദ്രന്റെയും അനീഷ് കുമാറിന്റെയും മകന്‍ വിഘ്നേഷാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. സഹോദരനെ ഇറക്കിയശേഷം മടങ്ങുകയായിരുന്ന ബസാണ് തട്ടിയത്. നെയ്യാറ്റിൻകര കീഴാറൂർ സരസ്വതി വിദ്യാലയത്തിലെ വാഹനത്തിന്റെ പുറകിലെ ചക്രം തട്ടി തെറിച്ചുവീണാണ് അപകടം ഉണ്ടായത്. 

സ്കൂൾ വാഹനത്തിന്റെ ഡ്രൈവർ സംഭവം അറിഞ്ഞിരുന്നില്ല. കുട്ടിയെ ഇറക്കിയ ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു.
കുഞ്ഞിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. കോൺട്രാക്ട് അടിസ്ഥാനത്തിലാണ് സ്വകാര്യവാന്‍ സ്കൂളിനുവേണ്ടി ഓടുന്നത്.

Eng­lish Summary:A two-year-old boy fell under a school bus in Thiruvananthapuram
You may also like this video

Exit mobile version