മധ്യപ്രദേശില്‍ രണ്ടുവയസുകാരി 300 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണു. സെഹോർ ജില്ലയിലാണ് കുട്ടി 20–30 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ 24 മണിക്കൂറായി രക്ഷാപ്രവർത്തനം നടക്കുകയാണ്. എന്നാൽ പാറ കാരണം കുട്ടിയെ രക്ഷിക്കാൻ സമയമെടുക്കുമെന്ന് സെറോൾ ജില്ല കലകട്ർ ആശിഷ് തിവാരി പറഞ്ഞു.
മണ്ണ് മാറ്റും തോറും പെൺകുട്ടി താഴോട്ട് പോവുകയാണെന്നും ഓക്സിജൻ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംഗോളി ഗ്രാമത്തിൽ വയലിൽ കളിച്ചുകൊണ്ടിരിക്കെയാണ് പെൺകുട്ടി കുഴൽകിണറില്‍ വീണത്. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
English Summary:A two-year-old girl fell into a 300-foot-deep tube well; Rescue operation is underway
You may also like this video