Site iconSite icon Janayugom Online

ചാലക്കുടിയില്‍ ഇരതര സംസ്ഥാനക്കാരിയായ രണ്ട് വയസുകാരി കുഴിയില്‍ വീണ് മരിച്ചു

തൃശൂരില്‍ കുഴിയിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകള്‍ അനന്യയാണ് മരിച്ചത്. ചാലക്കുടിയില്‍ ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. വീടിനു പിന്നിലായി മണ്ണെടുത്ത കുഴിയിലെ വെള്ളത്തില്‍ കുട്ടി വീഴുകയായിരുന്നു. കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കുഴിയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Summary;A two-year-old girl from Ira­tra State fell into a pit and died in Chalakudy

You may also like this video

Exit mobile version