Site icon Janayugom Online

ജോലിചെയ്തതിനുമാത്രം ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 62 മാധ്യമപ്രവർത്തകര്‍

ജോലി സബന്ധമായ കാരണത്താൽ 2020ൽ മാത്രം ലോകത്ത് 62 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി യുനസ്കോയുടെ പഠന റിപ്പോർട്ട്. 2006നും 2020നും ഇടയിൽ, 1,200-ലധികം മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കൃത്യനിര്‍വഹണം നടത്തിയെന്ന കാരണത്താല്‍ ജീവൻ നഷ്ടപ്പെട്ടത്. എന്നാല്‍ പത്തിൽ ഒമ്പത് കേസുകളിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നുവെന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്.

കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിലും അക്രമ ഭീഷണികൾ വിചാരണ ചെയ്യുന്നതിലും നിയമവ്യവസ്ഥയ്ക്ക് വീഴ്ച വന്നതായും യുനെസ്കോ ചൂണ്ടിക്കാട്ടി. സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ നിരവധി മാധ്യമപ്രവർത്തകര്‍ കൊല്ലപ്പെടുന്നുണ്ട്, എന്നാൽ സംഘർഷ മേഖലകൾക്ക് പുറത്ത് കൊല്ലപ്പെടുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം സമീപ വർഷങ്ങളിൽ വർധിച്ചതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അന്താരാഷ്ട്ര ദിനത്തില്‍ പറഞ്ഞു. ചില രാജ്യങ്ങളില്‍ അഴിമതി, കടത്ത്, മനുഷ്യാവകാശ ലംഘനങ്ങൾ അല്ലെങ്കിൽ പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ അന്വേഷിക്കുന്നത് മാധ്യമപ്രവർത്തകരുടെ ജീവൻ അപകടത്തിലാക്കുന്നതായും ഗുട്ടെറസ് വ്യക്തമാക്കി.

തട്ടിക്കൊണ്ടുപോകൽ, പീഡനം, തടങ്കലിൽ വയ്ക്കൽ, തെറ്റായ വിവരങ്ങളുടെ പ്രചാരണങ്ങളും ഉപദ്രവം തുടങ്ങി ഡിജിറ്റൽ മേഖലകളില്‍ മാധ്യമപ്രവർത്തകർ നിരവധി ഭീഷണികളാണ് നേരിടുന്നത്. വനിതാ മാധ്യമപ്രവർത്തകർക്കാണ് കൂടുതല്‍ അപകടസാധ്യതയുള്ളതെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി. യുനെസ്‌കോയുടെ സർവേയിൽ പങ്കെടുത്ത 73 ശതമാനം വനിതാ മാധ്യമപ്രവർത്തകരും തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിരവധി ഭീഷണികള്‍ക്ക് ഇരയായതായി ചൂണ്ടിക്കാണിക്കുന്നു.

eng­lish sum­ma­ry: A UNESCO study has found that in 2020 alone, 62 jour­nal­ists were killed worldwide

you may also like this video

Exit mobile version