Site iconSite icon Janayugom Online

കർഷകരെ ദ്രോഹിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ അണിനിരക്കുന്നതിന് എംപിക്ക് ഐക്യനിവേദനം

farmersfarmers

വിളകൾക്ക് തറവില നിശ്ചയിക്കുന്ന കാര്യത്തിലും വിളകളുടെ സംഭരണ കാര്യത്തിലും വ്യാജ പ്രഖ്യാപനം നടത്തി കർഷകരുടെ വോട്ട് നേടി അധികാരത്തിൽ തുടരാനും കോർപ്പറേറ്റുകൾക്കു വേണ്ടി കൊണ്ടുവന്ന മൂന്നു കാർഷിക കരിനിയമങ്ങൾ ക്കെതിരെ പോരാടിയ കർഷകരെ അവഗണിച്ചും നടത്തുന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കരിനിയമങ്ങൾ പിൻവലിക്കാൻ രാ ജ്യ­ത്തെ കർഷക സമരത്തിനിടെയില്‍ ജീവൻ ബലിയർപ്പിച്ച 736 കർഷക രക്തസാക്ഷികളെ ആദരിക്കുന്നതിനായി കർഷകർ വീണ്ടും സമര പാതയിൽ അണിനിരക്കുന്നു. ഈ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തി സംയുക്ത കിസാൻ മോർച്ച എം പിമാർക്ക് നിവേദനം നൽകുന്നതിന്റെ ഭാഗമായി ആലത്തൂർ എം പി കെ രാധാകൃഷ്ണന് കെഡി പ്രസേനൻ എംഎല്‍എ, കിസാൻസഭ ജില്ല പ്രസിഡന്റ് കെ രാമചന്ദ്രൻ, കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സികെ രാജേന്ദ്രൻ, കേരളകോൺഗ്രസ്നേതാവ് തോമസ് ജോൺ, ജാക്സൺ ലൂയിസ് മറ്റു കർഷകമോർച്ച നേതാക്കള്‍ ചേർന്ന് നിവേദനം സമർപ്പിച്ചു.

Exit mobile version