Site iconSite icon Janayugom Online

അറവുമാലിന്യം കയറ്റിയ വാഹനം റോഡരികിൽ; ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാർ

സംസ്ഥാനപാതയിൽ മുക്കത്തിനടുത്ത് നീലേശ്വരം അങ്ങാടിയിൽ അറവു മാലിന്യം കയറ്റിയ വാഹനം കേടായതിനാൽ ഉപേക്ഷിച്ച നിലയിൽ. മാലിന്യം ചീഞ്ഞു നാറിയുള്ള ദുർഗന്ധം സഹിക്കാനാവാതെ അങ്ങാടിയിലെ വ്യാപാരികളും അടുത്തുള്ള വീട്ടുകാരും വലഞ്ഞു. കെഎൽ 13 എഫ് 6440 നമ്പർ പിക്കപ്പ് വാനാണ് വ്യാഴാഴ്ച പുലർച്ചെ മുതൽ മാലിന്യവുമായി ഇവിടെ കിടക്കുന്നത്. 

ദിവസങ്ങൾ പഴക്കമുള്ള മാലിന്യമാണ് വാഹനത്തിലുള്ളത്. മുക്കം നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, കൗൺസിലർ എം കെ യാസർ എന്നിവർ സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികളാരംഭിച്ചു. മുക്കം പൊലീസും സ്ഥലത്തെത്തി. വാഹനത്തിന്റെ ഉടമയെ ബന്ധപ്പെട്ടപ്പോൾ അയാൾ രണ്ടു വർഷം മുൻപ് വിൽപ്പന നടത്തിയതാണെന്നു പറയുന്നു. ഇതേ വാഹനം കാരശ്ശേരി കറുത്ത പറമ്പിലും ഇതുപോലെ കുടുങ്ങിക്കിടന്നിരുന്നതായും പൊലീസും പഞ്ചായത്ത് അധികൃതരും ഇടപെട്ട് പറഞ്ഞുവിടുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു. 

Exit mobile version