Site iconSite icon Janayugom Online

വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

വർക്കലയിൽ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. പേരേറ്റിൽ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരണപ്പെട്ടത്. ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഉത്സവം കണ്ടു മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറിയത്. വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനങ്ങളിൽ ഇടിക്കുകയും ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.

Exit mobile version