Site iconSite icon Janayugom Online

നാനോ റയിൽ പ്രോജക്‌ടുമായി കാഴ്ച വൈകല്യമുള്ള യുവാവ്

റയിൽ പാളത്തിന് ഇരുവശവും കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിച്ച് അതിനു മുകളിലൂടെ ഓടിക്കാവുന്ന നാനോ റയിൽ സംവിധാനത്തെ കുറിച്ചു പ്രോജക്ട് തയാറാക്കി കാഴ്ച വൈകല്യമുള്ള എൽദോ ജോസഫ്. 70 ശതമാനം കാഴ്ച വൈകല്യമുള്ള രായമംഗലം വട്ടക്കാട്ട് എൽദോ ജോസഫ് ആണ് പ്രോജക്ട് തയാറാക്കി കെ റയിൽ അടക്കമുള്ള വകുപ്പുകൾക്കു സമർപ്പിച്ചത്. പ്രൊജക്ട് മികച്ചതാണെന്നു വ്യക്തമാക്കി കേരള റയിൽ ഡവലപ്മെന്റ് കോർപ്പറേഷനിൽ നിന്ന് എൽദോയ്ക്കു കത്തു ലഭിച്ചു. 

ചെറിയ മാതൃകയിലുള്ള ആഡംബര ട്രെയിനിന്റേതാണ് പ്രോജക്ട്. കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് മുകളിൽ ബീമുകൾ വഴി ബന്ധിപ്പിക്കും. ഇതിനു മുകളിൽ റയിൽ പാളം നിർമ്മിച്ചു ട്രെയിൻ ഓടിക്കുന്നതാണു പദ്ധതി. പില്ലറുകളിൽ നിർമ്മിക്കുന്നതിനാൽ സ്ഥലം ഏറ്റെടുക്കേണ്ടതില്ല. റയിൽവേ സ്റ്റേഷൻ, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യമുള്ളതിനാൽ ചെലവ് കുറവായിരിക്കുമെന്നു എൽദോ ജോസഫ് പറഞ്ഞു. ഐടിഐ, ഡിസിഎ യോഗ്യതയുണ്ട് ഈ നാൽപ്പത്തിയെട്ടുകാരന്.
eng­lish summary;A visu­al­ly impaired young man with a nano rail project
you may also like this video;

Exit mobile version