Site icon Janayugom Online

വയനാട് കോളജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹ ത്യയ്ക്ക് ശ്രമിച്ചു

girl raped

വയനാട് കോളജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. മുട്ടില്‍ ഡബ്ല്യഎംഒ കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ നട്ടെല്ലിന് പൊട്ടല്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഇൻസ്റ്റാഗ്രാമില്‍ ആത്മഹത്യ സൂചന നൽകുന്ന റീല്‍സിട്ട ശേഷമാണ് കെട്ടിടത്തിൽ നിന്നും ചാടിയിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 

Eng­lish Summary:A Wayanad col­lege stu­dent attempt­ed sui­cide by jump­ing from the building

You may also like this video

Exit mobile version