പാലക്കാട് മാങ്കുറുശ്ശിയിൽ സ്ത്രീയെയും പുരുഷനെയും വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. പങ്കജ നിവാസിൽ പങ്കജം (85), രാജൻ (80) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കജത്തെ വീട്ടിലെ താഴത്തെ മുറിയിലും രാജനെ വീടിന്റെ മുകൾ നിലയിലാണ് തൂങ്ങിയ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 20 വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. മരണകാരണം വ്യക്തമല്ല.
മങ്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൊലപാതക ലക്ഷണങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് നിലവില്‍ പറയുന്നത്. മകന്‍ വിളിച്ചപ്പോൾ പങ്കജം ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വിവരം അയല്‍വാസിയെ അറിയിച്ചു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ വന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

