ദേശീയപാതയിലെ ആലുവ- അങ്കമാലി റോഡിൽ അത്താണികവലയിൽ കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില സ്വദേശി കഞ്ഞാനപ്പിള്ളി സേവ്യറിന്റെ മകൾ സയന ആണ് മരിച്ചത്. 21 വയസ്സായിരുന്നു. പുലർച്ചെ 12.30തിനായിരുന്നു അപകടം.
ഒപ്പം ഉണ്ടായിരുന്ന കാർ ഓടിച്ചിരുന്ന ബന്ധുവായ യുവാവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിൽ എത്തിയ ഇരുവരും തിരിച്ച് വൈറ്റിലയിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കടവന്ത്രയിലെ ട്രോമ അക്കാദമിയിലെ ജീവനക്കാരിയാണ് സയന. അമ്മ: മരട് സ്വദേശിനി ഷീബ. സഹോദരി: നദിയ
English Summary; A woman died after her car overturned on the national highway
You may also like this video