Site icon Janayugom Online

അശ്ലീല കമന്റ്, ഒളിഞ്ഞുനോട്ടം: അഭിഭാഷകനെതിരെ പരാതിയുമായി വനിതാ ജഡ്ജി

അഭിഭാഷകൻ നിരന്തരം ശല്യം ചെയ്യുന്നുവെന്ന പരാതിയുമായി വനിതാ ജഡ്ജി. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരിലെ വനിതാ ജഡ്ജിയാണ് മുഹമ്മദ് ഹാറൂണ്‍ എന്ന അഭിഭാഷകനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

നിരന്തരം തന്നെ പിന്തുടരുന്ന മുഹമ്മദ് ഹാറൂണ്‍, അശ്ലീല കമന്റുകളും അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും പതിവാണെന്നാണ് അവിവാഹിതയായ ജഡ്ജിയുടെ ആരോപണം. ചുമരിലെ ദ്വാരം വഴി ഇയാള്‍ ഓഫീസിലേക്ക് ഒളിഞ്ഞുനോക്കുന്നത് പതിവാണെന്നും പരാതിയില്‍ പറയുന്നു. വനിതാ ജഡ്ജിയുടെ പരാതിയില്‍ അഭിഭാഷകനെതിരേ കേസെടുത്തതായി അസി. പൊലീസ് സൂപ്രണ്ട് അനൂപ് കുമാര്‍ പറഞ്ഞു.

Eng­lish Sum­ma­ry: A woman judge com­plained against the lawyer
You may also like this video

Exit mobile version