Site icon Janayugom Online

വാഹന പരിശോധന നടത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വണ്ടി കയറ്റി കൊലപ്പെടുത്തി

ഝാർഖണ്ഡിലെ റാഞ്ചിയിൽ വാഹന പരിശോധന നടത്തിയ വനിതാ സബ് ഇൻസ്പെക്ടറെ വണ്ടി കയറ്റി കൊലപ്പെടുത്തി. സന്ധ്യ തോപനോയെയാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൂപ്പുദാന ഔട്ട് പോസ്റ്റ് ഇൻചാർജായി ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് സന്ധ്യ തോപനോ. പ്രതിയെ അറസ്റ്റ് ചെയ്തതായും വാഹനം പിടിച്ചെടുത്തതായും സംഭവത്തെക്കുറിച്ച് റാഞ്ചി എസ്എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ നൂഹ് ജില്ലയിൽ അനധികൃത ഖനനം തടയാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ട്രക്ക് കയറ്റി കൊലപ്പെടുത്തിയത്. ടൗരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുരേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. വിരമിക്കാൻ മൂന്ന് മാസം ബാക്കിനിൽക്കെയാണ് സുരേന്ദ്ര സിംഗ് ദാരുണമായി കൊല ചെയ്യപ്പെട്ടത്.

അനധികൃത ഖനനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സിംഗ് സ്ഥലത്തെത്തിയതെന്നാണ് വിവരം. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ട്രക്ക് ഡ്രൈവറോട് ലൈസൻസും പേപ്പറുകളും ആവശ്യപ്പെടുകയും ഡ്രൈവറോട് നിർത്താൻ ആംഗ്യം നൽകുകയും ചെയ്തു. കല്ല് കയറ്റിയ ട്രക്ക് ഡ്രൈവർ വാഹനം വേഗത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിടുകയും ശരീരത്തിലൂടെ കയറ്റിയിറക്കി പോകുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. 2015 മുതൽ ഓരോ വർഷവും നൂഹിൽ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് 50 പരാതികൾ രജിസ്റ്റർ ചെയ്യുന്നതായി അധികൃതർ പറഞ്ഞു. പലപ്പോഴും പൊലീസും ഖനന മാഫിയ അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാറുണ്ട്.

Eng­lish summary;A woman police offi­cer who was check­ing the vehi­cle was killed

You may also like this video;

Exit mobile version