Site icon Janayugom Online

യുഎസില്‍ ഇന്ത്യന്‍ വനിതകളെ വംശീയമായി അധിക്ഷേപിച്ച യുവതി അറസ്റ്റില്‍

അമേരിക്കയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയ വനിതയെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സസ് സ്വദേശി എസ്മെറാള്‍ഡ അപ്ടണാണ് പിടിയിലായത്. നാലു ഇന്ത്യൻ വനിതകളെ ടെക്സസിലെ ഡളാസിൽ പാർക്കിങ് കേന്ദ്രത്തിൽ വെച്ച് യുവതി കൈയേറ്റം ചെയ്യുകയായിരുന്നു. യുവതികള്‍ക്കെതിരെയുള്ള അധിക്ഷപേ വീഡിയോ യുവതികളില്‍ ഒരാളാണ് മൊബൈലില്‍ പകര്‍ത്തിയിരുന്നു.

ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പിന്നീട് പ്രചരിപ്പിക്കപ്പെട്ടു. ഇന്ത്യക്കാരെ വെറുക്കുന്നുവെന്നും അമേരിക്കയിലേക്ക് മെച്ചപ്പെട്ട ജീവിതം തേടിയാണ് ഇവരെത്തുന്നതെന്നും യുവതി രോഷത്തോടെ പറയുന്നുണ്ട്. പോകുന്നിടത്തെല്ലാം ഇന്ത്യക്കാരാണ്. ഇന്ത്യയിൽ ജീവിതം വളരെ മികച്ചതാണെങ്കിൽ എന്തിനാണ് ഇവിടേക്ക് വന്നതെന്നും യുവതി ചോദിക്കുന്നുണ്ട്.ഡളാസിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് മാതാവിനും മൂന്നു സുഹൃത്തുക്കൾക്കും അധിക്ഷേപം നേരിടേണ്ടി വന്നതെന്നും പോസ്റ്റിൽ പറയുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ പ്ലാനോ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

Eng­lish Summary:A woman was arrest­ed for racial­ly abus­ing Indi­an women in the US
You may also like this video

Exit mobile version