Site iconSite icon Janayugom Online

കടന്നൽ കുത്തേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു

വീട്ടുമുറ്റത്തെ മരത്തിലെ കടന്നൽക്കൂട് നശിപ്പിക്കുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു. ബാലരാമപുരം വെടിവച്ചാൻകോവിൽ പുല്ലുവിളാകത്ത് വീട്ടിൽ രതീഷ്(37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം വെടിവച്ചാൻകോവിലിനു സമീപം ലേഖയുടെ വീട്ടിലെ മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട് നശിപ്പിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. 

രതീഷും സുഹൃത്തും ചേർന്ന് പെട്രോൾ ഉപയോഗിച്ച് കടന്നലിനെ നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, കൂടുള്ള മരച്ചില്ല വെട്ടി താഴേക്കിട്ടപ്പോഴാണ് കഴുത്തിൽ കുത്തേറ്റത്. ഉടൻതന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. പിന്നീട് ജനറൽ ആശുപത്രിയിലേക്കും അവിടെനിന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version