Site iconSite icon Janayugom Online

പകുതി കഴിച്ച ചോക്ലേറ്റിനുള്ളില്‍ ജീവനോടെ ഒരാള്‍… വൈറലായി വീഡിയോ

മധുരം ഇഷ്ടപ്പെടാത്തവരായിട്ട് ആരുണ്ട്. അമിത മധുരം ചെറുപ്രായത്തില്‍ തന്നെ രോഗങ്ങളും വിളിച്ച് വരുത്താറുണ്ട്. മിക്കപ്പോഴും അക്കൂട്ടത്തില്‍ ചോക്ലേറ്റുകള്‍ക്ക് പ്രത്യേക ഡിമാന്റാണ്. ഭക്ഷണത്തെക്കാള്‍ ചിലര്‍ക്ക് മധുര പലഹാരങ്ങളോടാകാം പ്രിയം. 

ഇന്ന് സോഷ്യല്‍ മീഡിയ സജീവമായതോടെ ഭക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോകളും പലരും തങ്ങളുടെ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു ചോക്ലേറ്റ് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചാ വിഷയം. ഇഷ്ട ഭക്ഷണം മാത്രമല്ല, ഭക്ഷണത്തക്കുറിച്ചുള്ള പരാതികളും ഇത്തരത്തില്‍ പങ്കുവയ്ക്കാന്‍ ഇവിടെ സാധിക്കും. 

ആസ്വദിച്ച് കഴിച്ച തന്റെ ചോക്ലേറ്റ് ബാറിൽ നിന്നും യുവതിക്ക് ജീവനുള്ള ഒരു പുഴുവിനെയാണ് കിട്ടിയിരിക്കുന്നത്. ചോക്ലേറ്റ് ബാറിനുള്ളില്‍ നിന്ന് പുഴു ഇഴയുന്നത് വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും. ക്രാബോലിറ്റ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മെയ് അഞ്ചിനാണ് ഈ ചോക്ലേറ്റ് പുഴുവിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാതി കഴിച്ച ചോക്ലേറ്റുമായി തുടങ്ങുന്ന യുവതിയുടെ വീഡിയോ നിരവധി പേരാണ് ഇപ്പോള്‍ കണ്ടിരിക്കുന്നത്. 

ചോക്ലേറ്റ് ബാറിൽ നിന്ന് ഒരു പുഴു ഇഴയുന്നതും കാണാം. പകുതി കഴിച്ചപ്പോഴായിരിക്കും യുവതി ഇത് കാണുന്നത്. പുഴുവിന് ചോക്ലേറ്റിന്‍റെ നിറവുമായി സാമ്യമുള്ളതിനാൽ ആദ്യം പുഴുവിനെ ശ്രദ്ധിക്കാൻ സാധിക്കില്ല. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. ഇനി ചോക്ലേറ്റ് കഴിക്കുന്നത് നിർത്തണമെന്നും മറ്റ് ചിലര്‍ ഈ ചോക്ലേറ്റിന്റെ ബ്രാൻഡ് ഏതാണെന്ന് ചോദിക്കുന്നുണ്ട്. 

Eng­lish Summary;a worm in half-eat­en choco­late… Video goes viral
You may also like this video

Exit mobile version