നെടുങ്കണ്ടത്തിനു സമീപം അതിഥി തൊഴിലാളിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി സരസ്വതി (35) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയില്‍ മദ്യപിച്ച് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. ശേഷം രാവിലെയാണ് സരസ്വതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അതിഥി തൊഴിലാളിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് അറസ്റ്റില്‍
