Site iconSite icon Janayugom Online

ആലപ്പുഴയില്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ചെറുതന വടക്ക് മംഗലത്ത് വീട്ടിൽ നിന്നും ഹരിപ്പാട് പിലാപ്പുഴ സൗപർണികയിൽ അഭിജിത്ത്( 38) നെയാണ് കാപ്പ ചുമത്തിയത്.15 ൽ അധികം ക്രിമിനൽ കേസുകളും നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയായ ഇയാൾ നിരവധി തവണ ജയിലിൽ വാസം അനുഭവിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പത്തനംതിട്ട കോടതി എട്ടുവർഷം ശിക്ഷിക്കുകയും തുടർന്ന് പ്രതി ഹൈക്കോടതിയിൽ നിന്നും അപ്പീൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷവും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുകയും ചെയ്തു. രണ്ടുവർഷം മുൻപും പ്രതിയെ കാപ്പാ പ്രകാരം ജയിലിൽ അടച്ചിരുന്നു. കായംകുളം മാന്നാർ, മാരാരിക്കുളം തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകളിലും പ്രതിയാണ്. ഒളിവിൽ ആയിരുന്ന പ്രതിയെ ആലുവയിൽ നിന്നാണ് പിടികൂടിയത്. എസ് എച്ച് ഒ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ശ്രീകുമാർ, ബിജുരാജ്, സിപിഒ മാരായ ശ്യാം, നിഷാദ്, സജാദ്, ശിഹാബ്, പ്രദീപ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Exit mobile version