Site iconSite icon Janayugom Online

യുപിയില്‍ കടിച്ച പാമ്പിന്റെ തല കടിച്ചെടുത്ത് കൊ ന്ന് യുവാവ്

കടിച്ച പാമ്പിനെ തിരിച്ച് കടിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് ഞെട്ടിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാമ്പുകടിയേറ്റ 28കാരനാണ് പ്രതികാരമെന്നോണം പാമ്പിനെ തിരികെ കടിച്ച് കൊന്നത്. തദിയാവന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭദയാല്‍ ഗ്രാമവാസിയായ പുനീത് ആണ് കടിച്ച പാമ്പിനെ തിരികെ കടിച്ചത്. പുനീത് നെല്‍വയലില്‍ പണിയെടുക്കുന്നതിനിടെ ഏകദേശം നാലടി നീളമുള്ള പാമ്പ് യുവാവിന്റെ കാലില്‍ വന്ന് കടിച്ചത്. എന്നാല്‍ കടിയേറ്റ് പരിഭ്രാന്തനാകുന്നതിനു പകരം പുനീത് പാമ്പിന്റെ തല പല്ല് കൊണ്ട് കടിച്ച് കൊല്ലുകയായിരുന്നു. 

സംഭവമറിഞ്ഞ വീട്ടുകാര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചു. ഒരു രാത്രി മുഴുവന്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമാണ് യുവാവിനെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചത്. അതേസമയം പാമ്പിന്റെ വിഷം ഉള്ളില്‍ചെന്നിരുന്നെങ്കില്‍ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Exit mobile version