Site iconSite icon Janayugom Online

വിജയ്‌യുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയും തമിഴ്‌നാട്ടിൽ താമസക്കാരനുമായ സൂരജ് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച സേലത്ത് നടന്ന പാർട്ടിയുടെ തെരഞ്ഞെടുപ്പ് യോഗത്തിനിടെയായിരുന്നു സംഭവം.
യോഗസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട സൂരജ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സൂരജ് മുൻപ് ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version