Site icon Janayugom Online

ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ കൈ നായ കടിച്ച് വീട്ടുമുറ്റത്ത് കൊണ്ടിട്ടു

ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ കൈ നായ കടിച്ച് വീട്ടുമുറ്റത്ത് കൊണ്ടിട്ടു. നെടുമ്പാശേരിയിലാണ് സംഭവം. അകപറമ്പ് റയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് മരിച്ച യുവാവിന്റെ കൈയാണ് സമീപത്തുള്ള ഒരു വീടിന്റെ മുറ്റത്ത് കണ്ടെത്തിയത്. വാപ്പലശേരി പുതുപ്പറമ്പില്‍ വീട്ടില്‍ ഗീവര്‍ഗീസിന്റെ മകൻ അബു വര്‍ഗീസിസാണ്(35)മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഞായറാഴ്ച മുതല്‍ അബുവിനെ കാണാനില്ലായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: A young man died after being hit by a train
You may also like this video

Exit mobile version