വടകരയില്‍ മീന്‍ പിടിക്കുന്നതിനിടെ മാഹി കനാലില്‍ വീണ് യുവാവിന് ദാരുണാന്ത്യം. തോടന്നൂര്‍ വരക്കൂല്‍താഴെ മുഹമ്മദ്(21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വടകര‑മാഹി കനാലില്‍ കന്നിനടക്കും കോട്ടപ്പള്ളിക്കും ഇടയിലാണ് അപകടമുണ്ടായത്. സൈഡ് കള്‍വര്‍ട്ടിനടുത്ത് നിന്ന് വല വീശി മീന്‍ പിടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീണുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ മീന്‍ പിടിക്കാനെത്തിയ മറ്റൊരാള്‍ക്ക് കനാലിൻറെ കരയില്‍ മത്സ്യം ഇട്ടുവച്ചിരുന്ന ബക്കറ്റ് കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ മണിക്കൂറൂകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ രാത്രി എട്ടോടെയാണ് മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. ശക്തമായ അടിയൊഴുക്കും ആഴക്കൂടുതലും തിരച്ചില്‍ ദുഷ്‌കരമാക്കിയിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

