ചാലക്കുടിയിൽ ട്രെയിനിനു മുമ്പിൽ ചാടി യുവാവ് മരിച്ചു. ചാലക്കുടി വെട്ടുകടവ് സ്വദേശി അലങ്കാരത്തിൽ വീട്ടിൽ സലാമാണ് മരിച്ചത്.ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ നിന്നും ട്രെയിനിന് മുമ്പിലേക്ക് എടുത്തു ചാടുകയായിരുന്നു. രാത്രി 8 മണിയോടെയാണ് സംഭവം. കോഴിക്കോട് എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസ്സിനു മുൻപിലേക്കാണ് ചാടിയത്. അപകടത്തെ തുടർന്ന് ട്രെയിൻ ഏറെനേരം ട്രാക്കിൽ പിടിച്ചിട്ടു. ചാലക്കുടി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ഇയാളുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
english summary; A young man died after jumping in front of a train in Chalakudy
you may also like this video;