Site icon Janayugom Online

അവതാര്‍ സിനിമകണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന യുവാവ് മ രിച്ചു

avatar

അവതാര്‍ 2 സിനിമ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതംവന്ന യുവാവ് മരിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പെദ്ദപുരം സ്വദേശിയായ ലക്ഷ്മിറെഡ്ഡി ശ്രീനുവാണ് മരിച്ചത്. സഹോദരന്‍ രാജുവിനൊപ്പം പെദ്ദപുരത്തുള്ള തിയറ്ററില്‍ അവതാര്‍ 2 കാണാനെത്തിയതായിരുന്നു ശ്രീനു. സിനിമ പകുതിയായപ്പോള്‍ കുഴഞ്ഞുവീണ ശ്രീനുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ലക്ഷ്മിറെഡ്ഡി ശ്രീനുവിന് രണ്ട് മക്കളാണുമുള്ളത്. 

കഴിഞ്ഞ ദിവസമാണ് ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാര്‍ 2 തിയറ്ററുകളിലെത്തിയത്. ഇന്ത്യയില്‍ ആറു ഭാഷകളിലാണ് റിലീസ് ചെയ്തത്. 2009 ലാണ് അവതാര്‍ ആദ്യഭാഗം പ്രദര്‍ശനത്തിനെത്തിയത്. ലോക സിനിമയുടെ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം (2.923 ബില്യണ്‍ ഡോളര്‍) നേടിയ ചിത്രമാണ് അവതാര്‍.

Eng­lish Sum­ma­ry: A young man died after suf­fer­ing a heart attack while watch­ing the movie Avatar

You may also like this video

Exit mobile version